தமிழ்English

ഒരു ടാബ് തുറക്കൂ. തിരക്കഥ എഴുതൂ.

മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും തിരക്കഥ എഴുതാം — ബ്രൗസറിൽ തന്നെ. ഇൻസ്റ്റാൾ ചെയ്യേണ്ട, അക്കൗണ്ട് വേണ്ട, ഒന്നും അപ്‌ലോഡ് ആകുന്നില്ല. സൗജന്യമാണ്.

എഴുതിത്തുടങ്ങൂ പഴയ സ്ക്രിപ്റ്റ് PDF തിരിച്ചെടുക്കൂ

മംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ മലയാളം

ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്യൂ; ഓരോ വാക്കും മലയാളമായി മാറും. സീൻ ഹെഡിങ് ഇംഗ്ലീഷിലും സംഭാഷണം മലയാളത്തിലും — ഒരേ സ്ക്രിപ്റ്റിൽ, കുഴപ്പമില്ലാതെ.

കാണുന്ന പേജ് തന്നെ PDF-ലും

എഴുതുമ്പോൾ കാണുന്ന പേജ് എണ്ണം തന്നെയാണ് PDF-ലും. PDF-ലെ മലയാളം തിരയാം, കോപ്പി ചെയ്യാം. ഏത് കമ്പ്യൂട്ടറിൽ എടുത്താലും ഒരേ പേജുകൾ.

നിങ്ങളുടെ സ്ക്രിപ്റ്റ് നിങ്ങളുടെ കയ്യിൽ മാത്രം

നിങ്ങൾ എഴുതുന്നതൊന്നും ഞങ്ങളുടെ സെർവറിലേക്ക് പോകുന്നില്ല. ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും എഴുതാം. ഓരോ മാറ്റവും തനിയെ സേവ് ആകും; പഴയ പതിപ്പുകളിലേക്ക് തിരിച്ചുപോകാം.

പഴയ ഫോണ്ടിലെ സ്ക്രിപ്റ്റ് തിരിച്ചെടുക്കാം

ML-TT കാർത്തിക, രേവതി തുടങ്ങിയ പഴയ ഫോണ്ടുകളിൽ ടൈപ്പ് ചെയ്ത സ്ക്രിപ്റ്റിന്റെ PDF ഉണ്ടോ? അത് യൂണികോഡ് മലയാളമാക്കി, സീനുകളും സംഭാഷണങ്ങളും തിരിച്ച്, നേരെ ഇവിടെ തുറക്കാം.

Final Draft ഫയലുകളും

മറ്റൊരാൾ അയച്ച .fdx ഫയൽ തുറക്കാം; തിരുത്തി .fdx ആയി തിരിച്ചയക്കാം. Fountain ഫയലുകളും അങ്ങനെ തന്നെ.

ഇപ്പോൾ ഇല്ലാത്തത്

A4 പേപ്പറിലുള്ള PDF, രണ്ട് കോളമുള്ള ഇന്ത്യൻ ഫോർമാറ്റ്, മാക് ആപ്പ് — ഇവ ഇതുവരെ ആയിട്ടില്ല. PDF ഇപ്പോൾ US Letter വലിപ്പത്തിലാണ്. ഒരുമിച്ച് എഴുതാനുള്ള സൗകര്യവും വരാനിരിക്കുന്നതേയുള്ളൂ.